പുസ്തക പ്രദർശനവും വില്പനയും ഏപ്രിൽ 27-28 തീയതികളിൽ


കുവൈത്ത് സിറ്റി : മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടെ 100 കണക്കിന് പുസ്തകങ്ങൾ അടക്കം നിരവധി പുസ്തകങ്ങളുമായി കുവൈത്ത് പ്രവാസികൾക്കായി ഒരു പുസ്തക പ്രദർശനം ഒരുങ്ങുന്നു. മിഷ്‌രിഫ് ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ടിൽ ഹാൾനമ്പർ 4 ബിയിൽ ഇന്നും നാളെയുമായി (27/28) രാവിലെ 9 മുതൽ 1-30 വരെയും വൈകിട്ട് 4-30 മുതൽ 10 മണി വരെയുമാണ് പ്രദർശനം. എല്ലാ പുസ്തക പ്രേമികളെയും ക്ഷണിക്കുന്നു, സ്വാഗതം ചെയ്യുന്നു.

പ്രവാസത്തിന്റെ ഊഷരതയിൽ ഗാഡ്ജെറ്റുകളിൽ അഭയം തേടിയ പുതു തലമുറക്ക് വായനാശീലം പകർന്ന് നൽകാൻ ഇത്തരം പ്രദർശനങ്ങൾ ഉപകരിക്കുമെന്നതിനാൽ കുടുംബങ്ങൾ വല്ലപ്പോഴും വീണു കിട്ടുന്ന ഈ അസുലഭ അവസരം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

You might also like

  • Straight Forward

Most Viewed