മഹാരാഷ്ട്രയിൽ പവാർ കുടുംബം ഒന്നിക്കുന്നു; തദ്ദേശ തെരഞ്ഞെടുപ്പിൽ അജിത് പവാർ - ശരദ് പവാർ സഖ്യം
ഷീബ വിജയൻ
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കവുമായി ഉപമുഖ്യമന്ത്രി അജിത് പവാർ. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി(എസ്.പി)യുമായി സഖ്യം ചേരുമെന്ന് അജിത് പവാർ പ്രഖ്യാപിച്ചു. പിംപിരി-ചിൻചവാഡ് കോർപ്പറേഷനിൽ ഇരുവിഭാഗവും ഒന്നിച്ച് മത്സരിക്കും. "കുടുംബം ഒന്നിക്കുകയാണെന്നും വികസനത്തിന് വേണ്ടി ചില തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നുമാണ്" സഖ്യത്തെക്കുറിച്ച് അജിത് പവാർ പ്രതികരിച്ചത്.
അതേസമയം, ശരദ് പവാർ വിഭാഗം ഉദ്ധവ് താക്കറെയുടെ ശിവസേനയുമായും രാജ് താക്കറെയുടെ എം.എൻ.എസുമായും സഖ്യ ചർച്ചകൾ പൂർത്തിയാക്കിയതായി റിപ്പോർട്ടുകളുണ്ട്. ബി.എം.സി ഉൾപ്പെടെയുള്ള കോർപ്പറേഷനുകളിൽ സീറ്റ് വിഭജനം പൂർത്തിയായതായി ശിവസേന വക്താവ് സഞ്ജയ് റാവത്ത് അറിയിച്ചു. ജനുവരി 15-നാണ് മഹാരാഷ്ട്രയിലെ 29 മുൻസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ്.
fgsgdfsdefssdf
