ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള ജനുവരി 29 മുതൽ; പ്രകാശ് രാജ് ബ്രാൻഡ് അംബാസഡർ
ഷീബ വിജയൻ
ബംഗളൂരു: പതിനേഴാമത് ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള (BIFFES) ജനുവരി 29 മുതൽ ഫെബ്രുവരി ആറ് വരെ നടക്കും. പ്രശസ്ത താരം പ്രകാശ് രാജിനെ മേളയുടെ ബ്രാൻഡ് അംബാസഡറായി നിശ്ചയിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 'സ്ത്രീ ശാക്തീകരണം' എന്നതാണ് ഈ വർഷത്തെ മേളയുടെ കേന്ദ്ര പ്രമേയം.
60 രാജ്യങ്ങളിൽ നിന്നുള്ള 200-ലധികം സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. കാൻ, ബെർലിൻ, വെനീസ് തുടങ്ങിയ പ്രശസ്ത മേളകളിൽ പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങൾ ഇത്തവണ ബംഗളൂരുവിൽ കാണാം. വിവിധ മത്സര വിഭാഗങ്ങളിലേക്കുള്ള സിനിമകൾക്കായി ഡിസംബർ 31 വരെ അപേക്ഷിക്കാവുന്നതാണ്.
thrrttyg
