കൊച്ചിയിൽ പുതുവർഷാരവം; തെരുവോരങ്ങളിൽ പപ്പാഞ്ഞികൾ ഉയർന്നു
ഷീബ വിജയൻ
കൊച്ചി: പുതുവർഷത്തെ വരവേൽക്കാൻ കൊച്ചി ഒരുങ്ങി. ഫോർട്ട് കൊച്ചിയിലെ തിരക്ക് ഒഴിവാക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രാദേശിക ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തിൽ പപ്പാഞ്ഞികൾ ഉയർന്നു കഴിഞ്ഞു. ഏലൂർ, തൃക്കാക്കര, ആലങ്ങാട് എന്നിവിടങ്ങളിൽ വൻ ആഘോഷങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
തൃക്കാക്കരയിൽ 43 അടി ഉയരമുള്ള പപ്പാഞ്ഞിയാണ് ഒരുങ്ങുന്നത്. പള്ളുരുത്തി ടിപി ഗ്രൗണ്ടിൽ മഞ്ഞുവണ്ടിയിൽ ഇരിക്കുന്ന സാന്താക്ലോസ് പപ്പാഞ്ഞിയും ആകർഷകമാണ്. പോലീസിന്റെ അനുമതിയോടെ വെടിക്കെട്ട്, ഗാനമേള, കലാപരിപാടികൾ എന്നിവയും വിവിധയിടങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്.
SWADQSWQSWDAQWAS
