ഉത്തർപ്രദേശിൽ അതിശൈത്യം: സ്കൂളുകൾക്ക് ജനുവരി ഒന്നു വരെ അവധി


ഷീബ വിജയൻ

ലക്നൗ: കടുക്കുന്ന തണുപ്പിനെത്തുടർന്ന് ഉത്തർപ്രദേശിലെ എല്ലാ സ്കൂളുകൾക്കും ജനുവരി ഒന്നു വരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവധി പ്രഖ്യാപിച്ചു. ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ, യു.പി ബോർഡ് എന്നിവയുൾപ്പെടെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാലയങ്ങൾക്കും ഉത്തരവ് ബാധകമാണ്.

കുട്ടികളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും അവധി നടപ്പിലാക്കുന്നതിൽ അലംഭാവം കാണിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ശൈത്യം കഠിനമായ സാഹചര്യത്തിൽ രാത്രികാല ഷെൽട്ടറുകളിൽ കിടക്കയും പുതപ്പും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അടിയന്തര സാഹചര്യങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടരാമെന്നും അധികൃതർ അറിയിച്ചു.

article-image

csdssddswds

You might also like

  • Straight Forward

Most Viewed