'എം.എൽ.എ ഹോസ്റ്റലിൽ മുറിയുള്ളപ്പോൾ എന്തിനാണ് നഗരസഭ കെട്ടിടം?'; വി.കെ. പ്രശാന്തിനെതിരെ ശബരിനാഥൻ
ഷീബ വിജയൻ
തിരുവനന്തപുരം: ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ എം.എൽ.എ ഓഫീസ് ഒഴിയാത്ത വി.കെ. പ്രശാന്തിന്റെ നിലപാടിനെതിരെ മുൻ എം.എൽ.എ കെ.എസ്. ശബരിനാഥൻ. വട്ടിയൂർക്കാവ് മണ്ഡലം നഗരഹൃദയത്തിലായതിനാൽ എം.എൽ.എ ഹോസ്റ്റലിലെ സൗകര്യപ്രദമായ മുറികൾ പ്രശാന്തിന് ഉപയോഗിക്കാമെന്ന് ശബരിനാഥൻ ചൂണ്ടിക്കാട്ടി. നിള ബ്ലോക്കിൽ അദ്ദേഹത്തിന് രണ്ട് മുറികൾ അനുവദിച്ചിട്ടുണ്ട്. സർക്കാർ സൗജന്യമായി നൽകുന്ന സൗകര്യങ്ങൾ ഉപയോഗിക്കാതെ എന്തിനാണ് കോർപ്പറേഷൻ കെട്ടിടത്തിൽ കടിച്ചുതൂങ്ങുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ ആർ. ശ്രീലേഖ എം.എൽ.എയെ നേരിൽ കണ്ടു. കൗൺസിലറുടെ മുറിയിലേക്ക് പോകാൻ എം.എൽ.എ ഓഫീസിലെ ജീവനക്കാരുടെ ഇടയിലൂടെ നടക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാണെന്ന് ശ്രീലേഖ വ്യക്തമാക്കി. എന്നാൽ മാർച്ച് 31 വരെ കരാർ ഉണ്ടെന്നും അതിനുമുമ്പ് മാറില്ലെന്നുമാണ് എം.എൽ.എയുടെ നിലപാട്.
adfsdfsdsds
