ജയിൽ ചാടിയ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പിടിയിൽ; കസ്റ്റഡിയിൽ വാങ്ങാൻ വിയ്യൂർ പോലീസ്
ഷീബ വിജയൻ
തൃശ്ശൂർ: വിയ്യൂർ ജയിലിലേക്കുള്ള യാത്രാമധ്യേ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ (44) തമിഴ്‌നാട്ടിൽ പിടിയിലായി. തമിഴ്‌നാട് പോലീസിന്റെ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇയാളെ വിട്ടുകിട്ടാൻ വിയ്യൂർ പോലീസ് ഉടൻ അപേക്ഷ നൽകും. തമിഴ്‌നാട് ക്യു ബ്രാഞ്ചിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായാലുടൻ കോടതി നടപടികൾ ആരംഭിക്കും.
കൊലപാതകങ്ങളും മോഷണങ്ങളുമുൾപ്പെടെ 53-ഓളം കേസുകളിൽ പ്രതിയായ ബാലമുരുകൻ കഴിഞ്ഞ നവംബറിലാണ് വിയ്യൂർ ജയിലിന് സമീപത്തുവെച്ച് രക്ഷപ്പെട്ടത്. മൂത്രമൊഴിക്കണമെന്ന വ്യാജേന വാഹനം നിർത്താൻ ആവശ്യപ്പെടുകയും മതിൽ ചാടി രക്ഷപ്പെടുകയുമായിരുന്നു. ഇയാൾ ഒളിവിൽ കഴിയാൻ കേരളത്തിൽ ആരുടെയെങ്കിലും സഹായം തേടിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനിടെ ബാലമുരുകന്റെ ഭാര്യ തെൻകാശിയിൽ ആത്മഹത്യ ചെയ്തിരുന്നു.
aasdasas
