എരുമേലിയിൽ യു.ഡി.എഫിന് ഭൂരിപക്ഷം; പക്ഷേ ഭാഗ്യം തുണച്ചത് എൽ.ഡി.എഫിനെ
ഷീബ വിജയൻ
കോട്ടയം: 24 അംഗങ്ങളിൽ 14 പേരുടെ പിന്തുണയുണ്ടായിട്ടും എരുമേലി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന് നഷ്ടമായി. പട്ടികവർഗ്ഗ സംവരണമായ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ജയിച്ച അംഗങ്ങളില്ലാത്തതാണ് യു.ഡി.എഫിന് തിരിച്ചടിയായത്. ഇതോടെ എൽ.ഡി.എഫ് അംഗമായ അമ്പിളി സജീവൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ ക്വോറം തികയാത്തതിനാൽ മാറ്റിവെച്ച തെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. എൽ.ഡി.എഫിനും ബി.ജെ.പിക്കും ഓരോ പട്ടികവർഗ്ഗ അംഗങ്ങൾ വീതമുണ്ട്. ഭൂരിപക്ഷം കുറവാണെങ്കിലും സംവരണ വിഭാഗത്തിൽ അംഗമുള്ളതിനാൽ എൽ.ഡി.എഫ് ഭരണം പിടിച്ചെടുത്തു.
qewrererwerw
