യാത്രാപ്രതിസന്ധി: ഇൻഡിഗോയ്ക്ക് കേന്ദ്രത്തിന്റെ കനത്ത പ്രഹരം; സർവീസുകൾ വെട്ടിക്കുറച്ചു


ഷീബ വിജയൻ

ദില്ലി: ഇൻഡിഗോ വിമാനക്കമ്പനിയുടെ സർവീസുകൾ 10 ശതമാനം വെട്ടിക്കുറയ്ക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവിട്ടു. വിമാനയാത്രക്കാർ നേരിടുന്ന നിരന്തരമായ ദുരിതങ്ങൾ കണക്കിലെടുത്താണ് നടപടി. ഡിസംബർ ആദ്യം 2008 ആയിരുന്ന സർവീസുകൾ ഇതോടെ 1879 ആയി കുറഞ്ഞു. ബെംഗളൂരുവിൽ നിന്നുള്ള സർവീസുകളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്.

ഇൻഡിഗോയുടെ പ്രവർത്തനങ്ങളിൽ ഗുരുതരമായ കണ്ടെത്തലുകൾ അടങ്ങിയ അന്വേഷണ റിപ്പോർട്ട് ഡിജിസിഎ സമർപ്പിച്ചിട്ടുണ്ട്. സിഇഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും കനത്ത പിഴ ചുമത്താനും റിപ്പോർട്ടിൽ ശുപാർശയുണ്ട്. തുടർനടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വ്യക്തമാക്കി.

article-image

DSZDFDFSDFS

You might also like

  • Lulu Exchange
  • Straight Forward

Most Viewed