നിയമസഭാ പോരാട്ടത്തിന് കച്ചമുറുക്കി ബിജെപി; അമിത് ഷാ കേരളത്തിലേക്ക്
ഷീബ വിജയൻ
ന്യൂഡൽഹി: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപിയെ സജ്ജമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാല് സംസ്ഥാനങ്ങളിൽ പര്യടനം നടത്തുന്നു. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലാണ് വരും ദിവസങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തുക. ബിഹാറിലെ വിജയത്തിന്റെ ആവേശത്തിൽ, താഴെത്തട്ടിലുള്ള പ്രവർത്തനം ശക്തമാക്കുകയാണ് ലക്ഷ്യം.
ആദ്യഘട്ടമായി ഞായറാഴ്ച അസമിലെത്തുന്ന അദ്ദേഹം ഡിസംബർ 30, 31 തീയതികളിൽ ബംഗാളിൽ പര്യടനം നടത്തും. പുതുവർഷം രണ്ടാം വാരത്തോടെ കേരളത്തിലെത്തുന്ന ഷാ, നിയമസഭാ തിരഞ്ഞെടുപ്പ് വരെ മാസത്തിൽ രണ്ടുതവണ ഓരോ സംസ്ഥാനവും സന്ദർശിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റവും തിരുവനന്തപുരം കോർപ്പറേഷൻ ഭരണവും നിയമസഭയിലേക്കുള്ള ചവിട്ടുപടിയാക്കാനാണ് ബിജെപി നീക്കം. 'പന്ന പ്രമുഖ്' സംവിധാനവും 'മേരാ ബൂത്ത് സബ്സേ മജ്ബൂത്ത്' കാമ്പയിനും വഴി ഓരോ വോട്ടും ഉറപ്പിക്കാനുള്ള തന്ത്രങ്ങൾക്കാണ് അമിത് ഷാ രൂപം നൽകുന്നത്.
dwewqewew
