ഗ്ലോബൽ കേരള പ്രവാസി അസ്സോസ്സിയേഷൻ കുവൈത്ത്‌ ചാപ്റ്റർ വാർഷികാഘോഷം ഇന്ന്


കുവൈത്ത്‌ സിറ്റി : രാഷ്ട്രീയ സാമുദായിക ചട്ടകൂടുകൾക്ക്‌ അതീതമായി ആഗോളപ്രവാസി കൂട്ടായ്മയായി 9 രാജ്യങ്ങളിലും നാട്ടിൽ എല്ലാ ജിലയിലും പ്രവർത്തിക്കുന്ന രെജിസ്റ്റർ ചെയ്ത പ്രവാസി ക്ഷേമ സൊസൈറ്റിയായ ഗ്ലോബൽ കേരള പ്രവാസി അസ്സോസ്സിയേഷന്റെ കുവൈത്ത്‌ ചാപ്റ്റർ, അതിന്റെ വാർഷികാഘോഷത്തോട്‌ അനുബന്ധിച്ചുള്ള സാംസ്കാരിക യോഗവും ഗായകൻ സൂരജിന്റെ ഗസലും വിസ്മയയുടെ മെഗാഷോയും സംഗീത വിരുന്നും ഇന്ന് ഏപ്രിൽ 27നു രാവിലെ 10മണിക്ക്‌ ആരംഭിക്കുന്ന പൊതുയോഗം, ഉച്ചക്ക്‌ 12 മണി മുതൽ നടക്കുന്ന കലാമത്സരങ്ങൾ എന്നിവയടക്കം ‌അബ്ബാസ്സിയയുണൈറ്റഡ്‌ ഇന്ത്യൻ സ്കൂളിൽ വിവിധ കലാപരിപാടികളോടെ അരങ്ങേറുന്നു. കുവൈത്തിലെ വിവിധ ഏരിയകളിൽ നിന്നും വാഹന ഗതാഗത സൗകര്യം ഉണ്ടായിരിക്കും.

ഇന്ന് വൈകീട്ട്‌ 6 മണിക്ക്‌ അബ്ബാസ്സിയ യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂളിൽ ഗ്ലോബൽ കേരള പ്രവാസി അസ്സോസ്സിയേഷന്റെ കേരളത്തിലെ സൊസൈറ്റി സ്റ്റേറ്റ് പ്രസിഡന്റ്‌ സിദ്ദിഖ്‌ കൊടുവള്ളി, സ്റ്റേറ്റ്‌ ജെനറൽ സെക്രട്ടറി ഡോ: എസ്‌ സോമൻ എന്നിവർ പങ്കെടുക്കും. അബ്ബാസ്സിയ യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന ഗ്ലോബൽ കേരള പ്രവാസി അസ്സോസ്സിയേഷന്റെ വാർഷികാഘോഷ പരിപാടികൾക്കൊപ്പം നോർക്ക/ക്ഷേമനിധി രെജിസ്റ്റ്രെഷൻ എടുക്കാൻ രാവിലെ 10മുതൽ രാത്രി 10വരെ പ്രത്യേകം കൗണ്ടറുകൾ /വളണ്ടിയർമ്മാർ ഉണ്ടായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. പുതുതായ്‌ നോർക്ക/ക്ഷേമനിധി രെജിസ്റ്റ്രെഷൻ ആവശ്യമുള്ളവർ 3 കോപ്പി വീതം ഫോട്ടോ/പാസ്സ്പൊർട്ട്‌ /നിലവിലെ 4 മാസമെങ്കിലും കാലാവധിയുള്ള വിസ അടിച്ച പേജ്‌/സിവിൽ ഐഡി കോപ്പികൾ കൊണ്ടുവരണം.

You might also like

  • NEC

Most Viewed