സി.പി.എം പിന്തുണയോടെ പ്രസിഡന്റായി; വിവാദമായതോടെ അഗളി പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. മഞ്ജു രാജിവെച്ചു
ഷീബ വിജയൻ
പാലക്കാട്: കോൺഗ്രസിൽ നിന്ന് കൂറുമാറി സി.പി.എം പിന്തുണയോടെ അഗളി പഞ്ചായത്ത് പ്രസിഡന്റായ എൻ.കെ. മഞ്ജു സ്ഥാനം രാജിവെച്ചു. കൈപ്പത്തി ചിഹ്നത്തിൽ വിജയിച്ച മഞ്ജു എൽ.ഡി.എഫ് പിന്തുണയോടെ ഭരണത്തിലേറിയത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. കോൺഗ്രസ് അയോഗ്യതാ നടപടികളുമായി നീങ്ങുന്നതിനിടെയാണ് രാജി. "താാൻ ഇന്നും നാളെയും അടിയുറച്ച കോൺഗ്രസ് പ്രവർത്തകയാണെന്നും എൽ.ഡി.എഫ് പിന്തുണ സ്വീകരിക്കാൻ താൽപര്യമില്ലെന്നും" രാജി പ്രഖ്യാപിച്ചുകൊണ്ട് മഞ്ജു പറഞ്ഞു. മഞ്ജുവിന്റെ വോട്ടോടെയാണ് 10 വർഷമായി എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് യു.ഡി.എഫിന് നഷ്ടമായിരുന്നത്.
edtyere
