കളിക്കുന്നതിനിടെ കല്ല് തൊണ്ടയിൽ കുടുങ്ങി; ചങ്ങരംകുളത്ത് ഒരു വയസ്സുകാരന് ദാരുണാന്ത്യം
ഷീബ വിജയൻ
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. ചങ്ങരംകുളം പള്ളിക്കര തെക്കുമുറി സ്വദേശി മഹ്റൂഫിന്റെ മകൻ അസ്‌ലം നൂഹാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ കളിക്കുന്നതിനിടെ മണ്ണും കല്ലും വായയിലിട്ടതോടെയാണ് അപകടമുണ്ടായത്. ശ്വാസതടസ്സം അനുഭവപ്പെട്ട കുഞ്ഞിനെ ഉടൻ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കലിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
dsasd
