ഉന്നാവ് ബലാത്സംഗ കേസ്: കുൽദീപ് സെൻഗാറിന് തിരിച്ചടി; ദില്ലി ഹൈക്കോടതി ഉത്തരവിന് സ്റ്റേ
ഷീബ വിജയൻ
ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുൻ ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയുടെ ശിക്ഷ താൽക്കാലികമായി നിർത്തിവെച്ച ഹൈക്കോടതി നടപടി നിയമവിരുദ്ധമാണെന്ന് സിബിഐ വാദിച്ചു. പ്രതിക്കെതിരെയുള്ള ബലാത്സംഗക്കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടതാണെന്നും സാങ്കേതിക കാരണങ്ങളാലാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇരയുടെ പിതാവിന്റെ കൊലപാതകക്കേസിലും പ്രതിയായ സെൻഗാർ നിലവിൽ ജയിലിലാണ്.
SDDSADSDS
