നാടുകടത്തൽ: ഈ വർഷം യുഎഇയിൽ നിന്ന് മടക്കിയത് 1469 ഇന്ത്യക്കാരെ
ഷീബ വിജയൻ
ദുബായ്: തൊഴിൽ നിയമലംഘനങ്ങളും സിവിൽ-ക്രിമിനൽ കേസുകളും ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഈ വർഷം യുഎഇയിൽ നിന്ന് 1469 ഇന്ത്യക്കാരെ നാടുകടത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. വിസ കാലാവധി കഴിഞ്ഞതും വ്യാജ തൊഴിൽ വാഗ്ദാനങ്ങളിൽപ്പെട്ടവരുമാണ് ഇവരിൽ ഭൂരിഭാഗവും.
സൗദി അറേബ്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് (10,884 പേർ). ആഗോളതലത്തിൽ 81 രാജ്യങ്ങളിൽ നിന്നായി മൊത്തം 24,600 ഇന്ത്യക്കാരെ ഈ വർഷം മടക്കി അയച്ചതായി വിദേശകാര്യ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു.
WEEWQ
