കുട്ടികൾക്കായി ദുബായിൽ സൈക്ലിങ് പാത തുറന്നു; മിഡിൽ ഈസ്റ്റിൽ ആദ്യം
ഷീബ വിജയൻ
ദുബായ്: 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ദുബായ് മുനിസിപ്പാലിറ്റി പ്രത്യേക സൈക്ലിങ് പാത തുറന്നു. മുഷ്റിഫ് നാഷണൽ പാർക്കിലെ 'യങ് റേഞ്ചേഴ്സ്' എന്ന് പേരിട്ടിട്ടുള്ള പാതയ്ക്ക് 1.5 കിലോമീറ്റർ നീളമുണ്ട്. ഇത്തരമൊരു പദ്ധതി മിഡിൽ ഈസ്റ്റിൽ ആദ്യമായാണ്.
ഗാഫ് മരങ്ങളുടെ തണലിലൂടെ സുരക്ഷിതമായി സൈക്ലിങ് നടത്താൻ കഴിയുന്ന വിധത്തിലാണ് ഇതിന്റെ രൂപകൽപ്പന. സന്ദർശകർക്ക് പ്രവേശനം സൗജന്യമാണ്. കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും കായികക്ഷമത ഉറപ്പാക്കുന്നതിനുമായി ബാലൻസ് ബീമുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
EQWEQWWEQ
