യുഎഇ റെഡ് ലിസ്റ്റ്: വംശനാശഭീഷണി നേരിടുന്നത് 58 സസ്തനികൾ
ഷീബ വിജയൻ
ദുബായ്: യുഎഇയിൽ വംശനാശഭീഷണി നേരിടുന്ന 58 ഇനം സസ്തനികളെ തിരിച്ചറിഞ്ഞതായി പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. ഇതിൽ 39 എണ്ണം കരയിലും 19 എണ്ണം കടലിലുമാണ്. ഇവയെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ 'റെഡ് ലിസ്റ്റിൽ' ഉൾപ്പെടുത്തി.
അറേബ്യൻ ഓക്സ്, കാട്ടുപൂച്ച, ചെന്നായാ, വിവിധയിനം കടലാമകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രാദേശിക ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി 2022-ൽ ആരംഭിച്ച 'നാഷണൽ റെഡ് ലിസ്റ്റ്' പദ്ധതി പ്രകാരമാണ് ഈ കണ്ടെത്തൽ. അന്താരാഷ്ട്ര സംഘടനകളുടെ സഹകരണത്തോടെ ഇവയെ സംരക്ഷിക്കാനുള്ള നടപടികൾ ഊർജിതമാക്കും.
AASDAS
