കുവൈത്തിൽ കുറ്റകൃത്യങ്ങളുടെ നിരക്കിൽ കുറവ്
കുവൈത്ത് സിറ്റി : കുവൈത്തിൽ കുറ്റകൃത്യങ്ങളുടെ നിരക്കിൽ കുറവ്. മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം (2017) കുറ്റകൃത്യങ്ങളിൽ 18.5% കുറവുണ്ടായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ വാർഷിക സ്ഥിതി വിവര കണക്കനുസരിച്ച് പൊതുതാൽപര്യത്തിന് ഹാനികരമാകും വിധമുള്ള കുറ്റകൃത്യങ്ങൾ 78.57ശതമാനം കുറവുണ്ട്.
അതേസമയം വ്യക്തികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 48.14% വർദ്ധനയും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയത്തിലെ ക്രിമിനൽ എവിഡൻസ് വിഭാഗം ജനറൽ ഡയറക്ടർ മേജർ ജനറൽ ഷെഹാബ് അൽ ശമ്മരി അറിയിച്ചു. സാന്പത്തിക കുറ്റങ്ങളിൽ 11.5% കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
