പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതി: പിന്മാറാൻ കടുത്ത സമ്മർദ്ദമെന്ന് അതിജീവിത


ഷീബ വിജയൻ

തിരുവനന്തപുരം: പ്രമുഖ സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതി പിൻവലിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടെന്ന് ചലച്ചിത്ര പ്രവർത്തക വെളിപ്പെടുത്തി. കുഞ്ഞുമുഹമ്മദിന്റെ പ്രായം പരിഗണിച്ച് കേസിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി പല ഇടനിലക്കാരും തന്നെ സമീപിക്കുന്നുണ്ടെന്നും ഇത് താങ്ങാനാവുന്നതിലപ്പുറമാണെന്നും അവർ പറഞ്ഞു.

അതേസമയം, കേസ് കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനും പോലീസിനും വീഴ്ച പറ്റിയെന്ന് വനിതാ ചലച്ചിത്ര കൂട്ടായ്മയായ ഡബ്ല്യു.സി.സി ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്നും, മൊഴി രേഖപ്പെടുത്തി എട്ടു ദിവസത്തിന് ശേഷമാണ് എഫ്‌ഐആർ ഇട്ടതെന്നും സംഘടന കുറ്റപ്പെടുത്തി. ഐഎഫ്എഫ്‌കെ സിനിമകളുടെ തിരഞ്ഞെടുപ്പിനിടെയാണ് കുഞ്ഞുമുഹമ്മദ് തന്നോട് മോശമായി പെരുമാറിയതെന്നാണ് പരാതി.

article-image

asdadswdsa

You might also like

  • Straight Forward

Most Viewed