ചിറ്റൂരിൽ കാണാതായ ആറു വയസ്സുകാരന്റെ മൃതദേഹം കുളത്തിൽ; അന്വേഷണം വേണമെന്ന് ആവശ്യം


ഷീബ വിജയൻ

പാലക്കാട്: ചിറ്റൂരിൽ വീടിന് സമീപത്ത് നിന്ന് കാണാതായ ആറു വയസ്സുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിന് 300 മീറ്റർ അകലെയുള്ള കുളത്തിലാണ് മൃതദേഹം പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്.

കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. കുട്ടി തനിയെ നടന്നുപോയി അപകടത്തിൽപ്പെടാൻ സാധ്യതയില്ലാത്ത കുളമാണിതെന്നും പോലീസ് വിശദമായ അന്വേഷണം നടത്തണമെന്നും ചിറ്റൂർ നഗരസഭാ ചെയർമാൻ സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു.

article-image

asassa

You might also like

  • Straight Forward

Most Viewed