യുവത്വത്തിന് മുൻഗണന; നിയമസഭാ തിരഞ്ഞെടുപ്പിൽ 50% സീറ്റുകൾ യുവാക്കൾക്കും സ്ത്രീകൾക്കും നൽകുമെന്ന് വി.ഡി. സതീശൻ
ഷീബ വിജയൻ
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിൽ വലിയ തലമുറ മാറ്റമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉദയ്പൂർ ചിന്തൻ ശിബിരിലെ തീരുമാനപ്രകാരം 50 ശതമാനം സീറ്റുകൾ യുവാക്കൾക്കും സ്ത്രീകൾക്കുമായി മാറ്റിവെക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിൽ യുഡിഎഫിന് അനുകൂലമായ തരംഗമാണ് കേരളത്തിലുള്ളത്. സിപിഎമ്മിന് ഇല്ലാത്ത വിധം ശക്തമായ രണ്ടും മൂന്നും നിര നേതാക്കൾ കോൺഗ്രസിനുണ്ടെന്നും 'ദി ഇന്ത്യൻ എക്സ്പ്രസിന്' നൽകിയ അഭിമുഖത്തിൽ സതീശൻ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി പ്രഖ്യാപിക്കുന്ന രീതി കോൺഗ്രസിനില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം എഐസിസി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർച്ചു.
qewe
