അജ്മാനിൽ കാറിടിച്ച് മലയാളി വ്യവസായി മരിച്ചു
അജ്മാൻ : അജ്മാനിൽ കാറിടിച്ചു മലയാളി വ്യവസായി മരിച്ചു. കരുവാറ്റ തെക്ക് വാഴപ്പള്ളിൽ ജോർജ് (59) ആണു മരിച്ചത്. അജ്മാൻ അൽസഹാറയിൽ കഴിഞ്ഞ ദിവസം രാത്രി 10ന് ആയിരുന്നു അപകടം.
ജോലി കഴിഞ്ഞെത്തി സ്വന്തം കാർ നിർത്തിയശേഷം റോഡ് മറികടക്കുന്നതിനിടെ ജോർജിനെ ടാക്സി കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. കഴിഞ്ഞ ഇരുപതു വർഷമായി അജ്മാനിൽ ബിസിനസ് നടത്തി വരികയായിരുന്നു.
ഭാര്യ: പൗളിൻ. മക്കൾ: ഇലൻ പി. ജോർജ്, ഇലു പി. ജോർജ്.
