അസം വോട്ടർപട്ടികയിൽ വൻ അഴിച്ചുപണി; പത്ത് ലക്ഷത്തിലധികം പേർ പുറത്ത്
ഷീബ വിജയൻ
ദിസ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അസമിലെ വോട്ടർപട്ടികയിൽ നിന്ന് 10.56 ലക്ഷം പേരെ ഒഴിവാക്കി. മരണം, താമസം മാറിക്കൊണ്ടുണ്ടായ അഡ്രസ് മാറ്റം, പേരുകളിലെ ആവർത്തനം എന്നിവ കണക്കിലെടുത്താണ് നടപടി. നിലവിൽ പുറത്തുവിട്ട കരട് പട്ടികയിൽ 2.51 കോടി വോട്ടർമാരാണുള്ളത്. പൗരത്വം തെളിയിക്കാത്ത 'ഡി-വോട്ടർ' പട്ടികയിലുള്ളവരെ വോട്ടവകാശമുള്ളവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ജനുവരി 22 വരെ പരാതികൾ സമർപ്പിക്കാമെന്നും ഫെബ്രുവരി 10-ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അധികൃതർ അറിയിച്ചു. അസമിന് പുറമെ കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും വോട്ടർപട്ടിക പരിശോധന കർശനമാക്കിയിട്ടുണ്ട്.
erswererw
