പൂനെ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: ശരദ് പവാർ - അജിത് പവാർ സഖ്യചർച്ചകൾ പരാജയപ്പെട്ടു
ഷീബ വിജയൻ
മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൻസിപിയിലെ ഇരുവിഭാഗങ്ങളും തമ്മിൽ സഖ്യമുണ്ടാക്കാനുള്ള നീക്കം പരാജയപ്പെട്ടു. ശരദ് പവാർ വിഭാഗത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നത്തിൽ മത്സരിക്കണമെന്ന നിർദ്ദേശം അജിത് പവാർ വിഭാഗം തള്ളിയതോടെയാണ് ചർച്ചകൾ വഴിമുട്ടിയത്.
ജനുവരി 15-നാണ് മുംബൈ, പൂനെ ഉൾപ്പെടെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. സഖ്യസാധ്യത മങ്ങിയതോടെ ശരദ് പവാർ വിഭാഗം മഹാ വികാസ് അഘാഡി (MVA) സഖ്യത്തിനൊപ്പം തന്നെ ഉറച്ചുനിൽക്കുമെന്ന് മുതിർന്ന നേതാക്കൾ വ്യക്തമാക്കി. ഇതിനിടെ എൻസിപി (ശരദ് പവാർ) സിറ്റി യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത് ജഗ്താപ് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത് പാർട്ടിക്ക് തിരിച്ചടിയായി.
adsdfsdsf
