പൊന്നാനിയിൽ ഹണിട്രാപ്പ്: യുവതിയും ഭർത്താവിന്റെ സുഹൃത്തും പിടിയിൽ
ഷീബ വിജയൻ
മലപ്പുറം: സൗഹൃദം സ്ഥാപിച്ച ശേഷം യുവാവിനെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തി പണം തട്ടിയ കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും അറസ്റ്റിലായി. പൊന്നാനി സ്വദേശിനി നസീമ (44), അലി (55) എന്നിവരെയാണ് പൊന്നാനി പോലീസ് പിടികൂടിയത്. തിരൂർ സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്.
ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് നസീമയുടെ വാടക വീട്ടിലേക്ക് യുവാവിനെ വിളിപ്പിക്കുകയായിരുന്നു. തുടർന്ന് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി 25,000 രൂപ തട്ടിയെടുത്തു. വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെ യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.
desdsdsds
