കുവൈത്ത് തീരങ്ങളിൽ പിങ്ക് വസന്തം; ആയിരക്കണക്കിന് ഫ്ലമിംഗോകൾ വിരുന്നെത്തി!
ഷീബ വിജയൻ
കുവൈത്ത് തീരങ്ങളെ പിങ്ക് നിറമണിയിച്ച് ഫ്ലമിംഗോകൾ എത്തിതുടങ്ങി. രാജ്യത്തെ ഉൾക്കടലിലെ ആഴം കുറഞ്ഞ ജലപ്പരപ്പുകളിലാണ് ഫ്ലമിംഗോ കൂട്ടങ്ങൾ കൂടുതലായി എത്തുന്നത്. ശൈത്യകാലത്ത് കുവൈത്തിലെത്തുന്ന പ്രധാന ദേശാടന പക്ഷികളിലൊന്നാണ് ഗ്രേറ്റർ ഫ്ലമിംഗോ. ആഗസ്റ്റ് മുതൽ ഇവ കുവൈത്ത് ഉൾക്കടൽ, ജഹ്‌റ റിസർവ്, സുലൈബികാത്ത് ബീച്ച് തുടങ്ങിയ മേഖലകളിൽ കൂട്ടത്തോടെ കാണപ്പെടും. ശൈത്യകാലത്ത് ഇവയുടെ എണ്ണം വർധിക്കുകയും ചില സീസണുകളിൽ 4,000ത്തോളം പക്ഷികളെ കാണുകയും ചെയ്യും. ആഴം കുറഞ്ഞ ജലാശയങ്ങളിലും ചെളി നിറഞ്ഞ തീരങ്ങളിലും കാണുന്ന ആൽഗകളും സൂക്ഷ്മജീവികളും ചെറുജീവികളുമാണ് പ്രധാന ആഹാരം.
മാർച്ച് അവസാനത്തോടെയും ഏപ്രിലിലുമാണ് ഫ്ലമിംഗോകൾ പ്രജനന കേന്ദ്രങ്ങളിലേക്ക് മടങ്ങുന്നത്.
്േമനമനംമനംമനം

