ട്രാ­ക്ക് വാ­ർ­ഷി­ക സമ്മേ­ളനം; പ്ലാ­സ്റ്റിക് റീ­സൈ­ക്ലിംഗ് യൂ­ണി­റ്റിന് ഫണ്ട് നൽ­കും: പി­.ജെ­ ജോ­സഫ്


തൊടുപുഴ: പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിന് തൊടുപുഴ നഗരസഭ പ്രോജക്ട് തയ്യാറാക്കുകയാണെങ്കിൽ സർക്കാരിന്റെ അനുമതിയോടെ എം.എൽ.എ ഫണ്ടിൽ നിന്ന് ആവശ്യമായ തുക അനുവദിക്കുമെന്ന് പി.ജെ ജോസഫ് എം.എൽ.എ. ഉല്ലാസ് ടവറിൽ നടന്ന ട്രാക്ക് വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലവിൽ സ്ഥാപിച്ച പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റ് അപര്യാപ്തമാണെന്നും പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിനായി എം.എൽ.എ ഫണ്ടിൽ നിന്നും പണം അനുവദിക്കണമെന്നും സമ്മേളനത്തിൽ ആവശ്യം ഉയർന്നതിനെ തുടർന്നാണ് എം.എൽ.എ ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡണ്ട് എം.സി മാത്യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സണ്ണി തെക്കേക്കര റിപ്പോർട്ട് അവതരിപ്പിച്ചു.
തൊടുപുഴ ശുചിത്വനഗര പദ്ധതി സന്പൂർണ്ണ പരാജയമാണെന്ന് സമ്മേളനം വിലയിരുത്തി. ലക്ഷങ്ങൾ മുടക്കി പണിതീർത്ത മത്സ്യ മാർക്കറ്റിലെയും താലൂക്ക് ആശുപത്രി കോന്പൗണ്ടിലെയും ബയോഗ്യാസ് പ്ലാന്റുകൾ പ്രവർത്തനക്ഷമമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

സ്ലോട്ടർ ഹൗസ് നിർമ്മാണത്തിനായി കഴിഞ്ഞ ഏഴ് ബഡ്ജറ്റുകളിൽ പണം നീക്കിവച്ച നഗരസഭ പദ്ധതി നടപ്പാക്കുന്നതിൽ വരുത്തിയ വീഴ്ച വലുതാണ്. രണ്ടരവർഷം മുന്പ് കോടികൾ മുടക്കി പണി പൂർത്തീകരിച്ച കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, കാഞ്ഞിരമറ്റം പാലം എന്നിവ ഉപയോഗത്തിന് തുറന്നുകൊടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 31 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. ട്രാക്കിന്റെ പുതിയ പ്രസിഡണ്ടായി ജെയിംസ് ടി. മാളിയേക്കലിനെയും സെക്രട്ടറിയായി സണ്ണി തെക്കേക്കരയെയും ട്രഷററായി എൻ.പി പ്രഭാകരനെയും തിരഞ്ഞെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed