കപട ദേശീയ വാദത്തെ ഒറ്റപ്പെടുത്തുക: കല കുവൈറ്റ്‌ സാൽമിയ മേഖല സമ്മേളനം


കുവൈറ്റ്‌ സിറ്റി: ഇന്ത്യയിൽ വർദ്ധിച്ച്‌ വരുന്ന കപട ദേശീയ വാദത്തെ തിരിച്ചറിഞ്ഞ്‌ മാനവിക ആശയങ്ങൾ ശക്തിപ്പെടുത്താൻ ഒന്നിക്കണമെന്ന്‌ കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ് സാൽമിയ മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റഷീദ്‌ കാണിച്ചേരി നഗറിൽ (ഇന്ത്യൻ പബ്ലിക്‌ സ്കൂൾ, സാൽമിയ അമ്മാൻ) നടന്ന സമ്മേളനം കലയുടെ മുതിർന്ന അംഗം സാം പൈനുമൂട്‌ ഉദ്ഘാടനം ചെയ്തു. മേഖലയിലെ യൂണിറ്റുകളെ പ്രതിനിധീകരിച്ച്‌ 137 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുത്തത്‌. കൃഷ്ണകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ദിലീപ്‌ നടേരി, അരവിന്ദൻ, പ്രസീത എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖലാ സെക്രട്ടറി അരുൺ കുമാർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. കല കുവൈറ്റ്‌ പ്രസിഡന്റ്‌ സുഗതകുമാർ സംഘടനാ റിപ്പോർട്ടും, കല കുവൈറ്റ്‌ ട്രഷറർ രമേഷ്‌ കണ്ണപുരം കഴിഞ്ഞ വർഷത്തെ സാമ്പത്തിക റിപ്പോർട്ടിന്റെ സംഗ്രഹവും അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്കും മറുപടികൾക്കും ശേഷം സമ്മേളനം റിപ്പോർട്ട്‌ അംഗീകരിച്ചു. ചർച്ചകൾക്ക് കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി, മേഖല സെക്രട്ടറി അരുൺ കുമാർ എന്നിവർ മറുപടി നൽകി.

വരുന്ന ഒരു വർഷം സാൽമിയ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 11 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെ സമ്മേളനം തിരഞ്ഞെടുത്തു. മേഖല കമ്മിറ്റി ആദ്യ യോഗം ചേർന്ന് മേഖല പ്രസിഡന്റായി അജ്നാസിനേയും, മേഖല സെക്രട്ടറിയായി കിരൺ.പി.ആറിനേയും തിരഞ്ഞെടുത്തു. ജനുവരി 19 ന് നടക്കുന്ന കല കുവൈറ്റിന്റെ 39 മത് വാർഷിക സമ്മേളന പ്രതിനിധികളെ സമ്മേളനം തിരഞ്ഞെടുത്തു. മേഖലയിലെ പ്രവർത്തകർ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയാണു സമ്മേളന നടപടികൾ ആരംഭിച്ചത്‌.

കല കുവൈറ്റ് വൈസ്‌ പ്രസിഡന്റ്‌ നിസാർ, ജോ:സെക്രട്ടറി പ്രസീത്‌ കരുണാകരൻ, അബുഹലീഫ മേഖലാ സെക്രട്ടറി മുസഫർ, അബ്ബാസിയ മേഖലാ സെക്രട്ടറി മൈക്കിൾ ജോൺസൺ, ഫഹഹീൽ മേഖലാ സെക്രട്ടറി ജിജൊ ഡൊമിനിക്‌, കേന്ദ്ര കമ്മിറ്റിയംഗം അനിൽ കുമാർ എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.

മധുകൃഷ്ണ, ഭാഗ്യനാഥൻ‌ എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും, ഉണ്ണികൃഷ്ണൻ, റിനീഷ്‌ രാജ്‌, അനസ്ഖാൻ എന്നിവർ മിനുട്ട്സ് കമ്മിറ്റിയുടേയും, പ്രജീഷ്‌, നിജാസ്‌, റിജിൻ എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയുടേയും മാത്യു ജോസഫ്‌, ഷിജുകുട്ടി, റിബി ജോർജ്ജ്‌ എന്നിവർ പ്രമേയ കമ്മിറ്റിയുടേയും ചുമതലകൾ വഹിച്ചു. സ്വാഗതസംഘം ചെയർമാൻ അജ്നാസ്‌‌ സ്വാഗതം ആശംസിച്ച സമ്മേളനത്തിന് പുതിയ മേഖലാ സെക്രട്ടറി കിരൺ.പി.ആർ നന്ദി രേഖപ്പെടുത്തി.

You might also like

Most Viewed