കുവൈത്തിൽ 932 പ്രവാസികളുടെ താമസ വിലാസങ്ങൾ റദ്ദാക്കി; 30 ദിവസത്തിനുള്ളിൽ പുതുക്കിയില്ലെങ്കിൽ 100 ദീനാർ പിഴ
ശാരിക
കുവൈത്ത് സിറ്റി: ഔദ്യോഗിക നടപടികളുടെ ഭാഗമായി 932 പ്രവാസികളുടെ താമസ വിലാസങ്ങൾ കുവൈത്ത് ഭരണകൂടം റദ്ദാക്കി. കെട്ടിട ഉടമകൾ നൽകിയ വിവരങ്ങളുടെയും പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിന്റെയും അടിസ്ഥാനത്തിലാണ് അധികൃതർ ഈ നീക്കം നടത്തിയത്. വിലാസം റദ്ദാക്കപ്പെട്ട പ്രവാസികൾ 30 ദിവസത്തിനകം തങ്ങളുടെ പുതിയ വിലാസം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
സഹൽ ആപ്പ് വഴിയോ അല്ലെങ്കിൽ പാസി (PAACI) ഓഫീസിൽ നേരിട്ടെത്തിയോ വിലാസം മാറ്റാനുള്ള നടപടികൾ പൂർത്തിയാക്കാം. അനുവദിച്ച സമയ പരിധിക്കുള്ളിൽ വിലാസം പുതുക്കി നൽകിയില്ലെങ്കിൽ 100 കുവൈത്ത് ദീനാർ വരെ പിഴ ഈടാക്കുമെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
kjklj

