ഇസ്‌ലാമിക് ബാങ്കിംഗിലേക്ക് മാറാൻ ഗൾഫ് ബാങ്കിന് അനുമതി നൽകി കുവൈത്ത് സെൻട്രൽ ബാങ്ക്


ശാരിക

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഗൾഫ് ബാങ്ക് പൂർണമായും ഇസ്‌ലാമിക് ബാങ്കിംഗ് സംവിധാനത്തിലേക്ക് മാറുന്നു. ഇതിനായി കുവൈത്ത് സെൻട്രൽ ബാങ്കിന്റെ പ്രാഥമിക അംഗീകാരം ബാങ്കിന് ലഭിച്ചു. ഇനി മുതൽ ഇസ്‌ലാമിക ശരീഅത്ത് വ്യവസ്ഥകൾക്ക് അനുസൃതമായി പ്രവർത്തിക്കുന്ന ബാങ്കായി മാറുന്നതിനുള്ള തുടർനടപടികളുമായി മുന്നോട്ടു പോകുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ പരമ്പരാഗത ബാങ്കുകളുടെ പട്ടികയിൽ നിന്ന് ഗൾഫ് ബാങ്കിന്റെ പേര് നീക്കം ചെയ്ത് ഇസ്‌ലാമിക് ബാങ്കുകളുടെ പട്ടികയിലേക്ക് മാറ്റുകയുള്ളൂ. സെൻട്രൽ ബാങ്കിന്റെ ഇസ്‌ലാമിക് ബാങ്കുകളുടെ ഔദ്യോഗിക രജിസ്റ്ററിൽ പേര് ചേർക്കുന്നത് വരെ ഇസ്‌ലാമിക ബാങ്കിംഗ് രീതിയിലുള്ള ഇടപാടുകൾ നടത്താൻ അനുമതിയില്ലെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

മാറ്റത്തിന്റെ ഭാഗമായി നിയമപരമായ എല്ലാ വ്യവസ്ഥകളും നിയന്ത്രണങ്ങളും പാലിക്കുമെന്നും, ആവശ്യമായ മറ്റ് അനുമതികൾ ലഭ്യമാക്കുമെന്നും ഗൾഫ് ബാങ്ക് കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ ഔദ്യോഗിക കത്തിൽ അറിയിച്ചിട്ടുണ്ട്.

article-image

sdsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed