വയനാടിന്റെ വികസനത്തുടിപ്പുകൾക്കൊപ്പം പ്രിയങ്ക; മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഇന്ന് തുടക്കം
ഷീബ വിജയൻ
കല്പറ്റ: മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. വൈകിട്ട് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന അവർ റോഡ് മാർഗം കല്പറ്റയിലേക്ക് തിരിക്കും. വ്യാഴാഴ്ച രാവിലെ പ്രമുഖ കർഷകൻ ചെറുവയൽ രാമന്റെ കുടുംബത്തെ സന്ദർശിച്ച ശേഷമാകും ഔദ്യോഗിക പരിപാടികൾ ആരംഭിക്കുക. തുടർന്ന് മാനന്തവാടിയിലെ കമ്മനയിലും തൃശില്ലേരിയിലും നിർമിച്ച സ്മാർട്ട് അങ്കണവാടികളുടെ ഉദ്ഘാടനം അവർ നിർവഹിക്കും
. പ്രിയദർശിനി ടീ ഫാക്ടറിയുടെ നവീകരണത്തിനായി എംപി മുൻകൈയെടുത്ത് ലഭ്യമാക്കിയ സിഎസ്ആർ പദ്ധതിയുടെ പുരോഗതിയും അവർ വിലയിരുത്തും. വെള്ളിയാഴ്ച കല്പറ്റ സുഗന്ധഗിരി ലോവർ പ്രൈമറി സ്കൂൾ സന്ദർശിക്കും. ശേഷം പുതുപ്പാടി ഹയർ സെക്കൻഡറി സ്കൂളിൽ എംപി ഫണ്ട് ഉപയോഗിച്ച് സജ്ജമാക്കിയ ഡിജിറ്റൽ ക്ലാസ്റൂമുകളുടെ ഉദ്ഘാടനവും, കിഴുപറമ്പ, വെറ്റിലപ്പാറ ആരോഗ്യ കേന്ദ്രങ്ങൾക്കായി അനുവദിച്ച മൊബൈൽ ഡിസ്പെൻസറി വാഹനങ്ങളുടെ ഫ്ലാഗ് ഓഫും പ്രിയങ്ക ഗാന്ധി നിർവഹിക്കും. വണ്ടൂർ, നിലമ്പൂർ, എറനാട് നിയോജക മണ്ഡലങ്ങളിലെ വിവിധ സ്കൂളുകൾക്കുള്ള ആറ് സ്കൂൾ ബസുകളുടെ ഫ്ലാഗ് ഓഫ് കർമം കാപ്പിൽകരാട് ജിഎച്ച്എസിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും. നിലമ്പൂർ ഐജിഎംഎംആർ സ്കൂൾ സന്ദർശനത്തിന് ശേഷം ശനിയാഴ്ച അവർ ഡൽഹിക്ക് മടങ്ങും.
effdsfdsd

