വായ്പ തിരിച്ചടവ്: തൊഴിലാളികളുടെ ശമ്പളത്തിൽ നിന്ന് 10 ശതമാനത്തിൽ കൂടുതൽ കുറക്കരുത്; പരിധി നിശ്ചയിച്ച് കുവൈത്ത്
ഷീബ വിജയൻ
കുവൈത്ത് സിറ്റി: തൊഴിലാളികൾ വായ്പ തിരിച്ചടയ്ക്കുമ്പോൾ പ്രതിമാസ ശമ്പളത്തിൽ നിന്ന് 10 ശതമാനത്തിൽ കൂടുതൽ തുക കുറയ്ക്കരുതെന്ന് തൊഴിലുടമകൾക്ക് നിർദ്ദേശം നൽകി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. തൊഴിൽ കരാറിൽ വ്യക്തമാക്കിയിട്ടുള്ള ശമ്പളം കരാർ കാലയളവിനുള്ളിൽ വെട്ടിക്കുറയ്ക്കാൻ പാടില്ലെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകി.
തൊഴിലുടമയ്ക്ക് നൽകാനുള്ള ബാധ്യതകൾ തീർക്കാൻ ശമ്പളത്തിൽ നിന്ന് ഈടാക്കുന്ന തുകയ്ക്കാണ് ഈ 10 ശതമാനം പരിധി ബാധകമാകുന്നത്. കൂടാതെ ഈ തുകയ്ക്ക് യാതൊരുവിധ പലിശയും ഈടാക്കാൻ പാടുള്ളതല്ല. മറ്റ് ബാധ്യതകൾ ഉൾപ്പെടെ ഒരു തൊഴിലാളിയുടെ ശമ്പളത്തിൽ നിന്ന് ആകെ കുറയ്ക്കാവുന്ന തുക 25 ശതമാനത്തിൽ കൂടരുതെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി. തൊഴിലാളികളുടെ ശമ്പളവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
cvcvdsdsds

