ഭൂമിക്കടിയിലെ 'അദൃശ്യ കോട്ട'; ലോകത്തെ ഞെട്ടിച്ച് ഇറാന്റെ കൂറ്റൻ മിസൈൽ നഗരം


ഷീബ വിജയൻ


തെഹ്റാൻ: അമേരിക്കയുമായുള്ള സംഘർഷസാധ്യതയും പശ്ചിമേഷ്യയിലെ യുദ്ധഭീതിയും നിലനിൽക്കെ, തങ്ങളുടെ പുതിയ ഭൂഗർഭ മിസൈൽ നഗരം ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ച് ഇറാൻ. ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും അവയുടെ വിക്ഷേപണ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുള്ള ഭൂഗർഭ സൈനിക കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) പുറത്തുവിട്ടു. തസ്നിം വാർത്താ ഏജൻസിയാണ് ഈ ചിത്രങ്ങൾ പുറംലോകത്തെത്തിച്ചത്. സേനയുടെ എയ്റോസ്പേസ് വാരാചരണത്തിന്റെ ഭാഗമായാണ് പുതിയ കേന്ദ്രം അവതരിപ്പിച്ചത്. ഇറാൻ സായുധസേനാ മേധാവി മേജർ ജനറൽ അലി അബ്ദുല്ലാഹി, ഐ.ആർ.ജി.സി എയ്റോസ്പേസ് ഫോഴ്സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ മജീദ് മൗസവി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വിവിധതരം ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

എന്നാൽ കേന്ദ്രത്തിന്റെ കൃത്യമായ സ്ഥാനമോ മിസൈലുകളുടെ എണ്ണമോ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഇതിന്റെ പ്രവർത്തനശേഷിയെക്കുറിച്ചുള്ള സ്വതന്ത്ര സ്ഥിരീകരണവും ലഭ്യമായിട്ടില്ല. അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണങ്ങൾക്ക് ശേഷവും ഇറാന്റെ ഭൂഗർഭ മിസൈൽ കേന്ദ്രങ്ങളിൽ 90 ശതമാനത്തോളം ഇപ്പോഴും പൂർണമായോ ഭാഗികമായോ പ്രവർത്തനക്ഷമമാണെന്നാണ് വിലയിരുത്തൽ. മിസൈൽ, ഡ്രോൺ വിക്ഷേപണ സംവിധാനങ്ങളിൽ 60 ശതമാനവും കേടുപാടുകളില്ലാതെ നിലനിൽക്കുന്നുണ്ടെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. അമേരിക്കൻ ഉപരോധങ്ങൾ തുടരുന്ന സാഹചര്യത്തിൽ തങ്ങളുടെ പ്രതിരോധ ശേഷി ലോകത്തെ അറിയിക്കാനാണ് ഇറാന്റെ ഈ നീക്കം.

article-image

erwererer

You might also like

  • Lulu Exchange
  • Straight Forward

Most Viewed