കുവൈത്തിൽ വാഹന ഇൻഷുറൻസ് രേഖകൾ ഡിജിറ്റലാക്കുന്നു
ശാരിക
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇനി മുതൽ വാഹന ഇൻഷുറൻസ് രേഖകൾ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിൽ മാത്രമായിരിക്കും ലഭ്യമാവുക. ഇതിനായി ഇൻഷുറൻസ് പോളിസികൾ 'ബിമ' എന്ന ഇലക്ട്രോണിക് സംവിധാനം വഴി മാത്രമേ നൽകാവൂ എന്ന് ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് കർശന നിർദേശം നൽകി. ഈ പുതിയ പരിഷ്കാരത്തോടെ വാഹന ഇൻഷുറൻസിന്റെ പരമ്പരാഗത പേപ്പർ രേഖകൾ പൂർണ്ണമായും ഒഴിവാക്കപ്പെടും.
ഇതനുസരിച്ച് ഇൻഷുറൻസ് തുകകൾ അടയ്ക്കുന്നതും ഇലക്ട്രോണിക് രീതിയിൽ മാത്രമായിരിക്കും സാധ്യമാകുക. ഇൻഷുറൻസ് രേഖകളിൽ നടക്കുന്ന വ്യാജ നിർമിതികളും കൃത്രിമങ്ങളും പൂർണ്ണമായി തടയുന്നതിനും, സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യമായും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് അധികൃതർ ഈ ഡിജിറ്റൽ മാറ്റം നടപ്പിലാക്കിയിരിക്കുന്നത്.
dfdsfx

