'ആരോപണമല്ല, തെളിവാണ് വേണ്ടത്'; പി.ടി. ഉഷയ്ക്ക് അഞ്ജു ബോബി ജോർജിന്റെ കുറിക്കുകൊള്ളുന്ന മറുപടി


ഷീബ വിജയൻ


ന്യൂഡൽഹി: ഇന്ത്യൻ ഒളിംപിക് അസോസിയേഷനിലേക്കുള്ള (ഐഒഎ) എസ്‌ഒഎം തെരഞ്ഞെടുപ്പിൽ അട്ടിമറിയും ക്രമക്കേടും നടന്നെന്ന നിലവിലെ പ്രസിഡന്റ് പി.ടി. ഉഷയുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി അഞ്ജു ബോബി ജോർജ് രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും സ്വാഭാവികമാണെന്നും അത് ഒരുപോലെ ഉൾക്കൊള്ളാൻ എല്ലാവർക്കും സാധിക്കണമെന്നും അഞ്ജു പറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കുന്നവർ അതിനുള്ള കൃത്യമായ തെളിവുകൾ ഹാജരാക്കണമെന്നും, പരാതികളുണ്ടെങ്കിൽ ബന്ധപ്പെട്ട ഔദ്യോഗിക സംവിധാനങ്ങളെയാണ് സമീപിക്കേണ്ടതെന്നും അവർ വ്യക്തമാക്കി.

ഐഒഎയുടെ 'സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ്' (എസ്‌ഒഎം) തെരഞ്ഞെടുപ്പിൽ 53 വോട്ടുകൾ നേടി ഒന്നാമതായാണ് അഞ്ജു ബോബി ജോർജ് വിജയിച്ചത്. ലഭിച്ച വോട്ടുകൾ കായികരംഗത്തെ തന്റെ പ്രവർത്തനങ്ങൾക്കുള്ള വലിയ അംഗീകാരമാണെന്ന് അവർ പ്രതികരിച്ചു. വോട്ടെടുപ്പിൽ ആരൊക്കെയാണ് വോട്ട് ചെയ്തതെന്ന് മുൻകൂട്ടി പ്രവചിക്കാനാവില്ലെന്നും അഞ്ജു കൂട്ടിച്ചേർത്തു. അതേസമയം, വരാനിരിക്കുന്ന ഐഒഎ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യതകൾ അഞ്ജു പൂർണമായി തള്ളിക്കളഞ്ഞില്ല. തെരഞ്ഞെടുപ്പിൽ 40 വോട്ടുകൾ മാത്രം നേടി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പി.ടി. ഉഷയ്ക്ക് ഭരണസമിതിയിലെ അംഗത്വം നഷ്ടമായത് വലിയ തിരിച്ചടിയായിരിക്കുകയാണ്.

article-image

ascadsadsdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed