കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തം: സബാഹ് അൽ സാലമിൽ 46 നിയമലംഘകർ പിടിയിൽ


ശാരിക

കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷാ പരിശോധന ശക്തമായി തുടരുന്നതിനിടെ സബാഹ് അൽ സാലമിൽ നടത്തിയ വിപുലമായ പരിശോധനയിൽ പിടികിട്ടാപ്പുള്ളികളും നിയമലംഘകരുമായ 46 പേരെ അറസ്റ്റ് ചെയ്തു. സുരക്ഷാ, ഗതാഗത, നിയന്ത്രണ വിഭാഗങ്ങളിലായി ആകെ 212 നടപടികൾ രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒളിവിലായിരുന്ന 22 പേർ, താമസനിയമം ലംഘിച്ച 21 പേർ, തിരിച്ചറിയൽ രേഖകളില്ലാത്ത രണ്ടുപേർ, ലഹരിമരുന്നുമായി പിടിയിലായ ഒരാൾ എന്നിവരാണ് അറസ്റ്റിലായത്.

പരിശോധനയിൽ ഗതാഗത നിയമലംഘനങ്ങൾക്ക് 61 പിഴകൾ ചുമത്തുകയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഒമ്പതു വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂടാതെ വാണിജ്യ-വ്യവസായ മന്ത്രാലയം 44 ലംഘനങ്ങളും, ഭക്ഷ്യ-പോഷകാഹാര അതോറിറ്റി ഏഴ് ലംഘനങ്ങളും, തൊഴിൽ ശക്തി അതോറിറ്റി ആറ് ലംഘനങ്ങളും രേഖപ്പെടുത്തി. രാജ്യത്ത് സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുക, പിടികിട്ടാപ്പുള്ളികളെ പിടികൂടുക, നിയമലംഘനങ്ങൾ തടയുക എന്നിവ ലക്ഷ്യമിട്ടാണ് ഇത്തരം പരിശോധനകൾ തുടരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

article-image

sdsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed