വീണ്ടും കോവിഡ് ഭീതിയോ? ലോകത്തെ ആശങ്കപ്പെടുത്തുന്ന പുതിയ 'പി.ജെ. 2.1' വകഭേദം
ഷീബ വിജയൻ
കാനഡയിൽ ഉത്ഭവിച്ച 'പി.ജെ. 2.1' (PJ.2.1) എന്ന പുതിയ കോവിഡ്-19 വകഭേദം ആഗോളതലത്തിൽ ആശങ്ക പരത്തുന്നു. 2026 മെയ് മാസത്തിൽ കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്. തുടർന്ന് യു.എസ്., യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ഈ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടു.
മനുഷ്യകോശങ്ങളിലേക്ക് വളരെ പെട്ടെന്ന് പകരാനുള്ള പ്രത്യേക കഴിവാണ് ഇതിന്റെ വേഗത്തിലുള്ള വളർച്ചയ്ക്ക് കാരണം. സാർസ്-കൊവ്-2 വൈറസിന്റെ ഈ പുതിയ വകഭേദത്തിന്റെ സ്പൈക്ക് പ്രോട്ടീനിൽ വന്ന പരിണാമങ്ങളാണ് വേഗത്തിൽ പടരാൻ സഹായിക്കുന്നത്. എങ്കിലും, ഇത് കൂടുതൽ ഗുരുതരമായ രോഗാവസ്ഥയോ മരണങ്ങളോ ഉണ്ടാക്കുമെന്നതിന് ഇതുവരെയും ക്ലിനിക്കൽ തെളിവുകൾ ലഭ്യമല്ല.
പനി, ചുമ, തൊണ്ടവേദന, മൂക്കടപ്പ്, തലവേദന, ശരീരവേദന, ക്ഷീണം, ശ്വാസതടസ്സം എന്നിവയാണ് പൊതുവായ ലക്ഷണങ്ങൾ. മറ്റ് കൊവിഡ് വകഭേദങ്ങളിൽ നിന്ന് ഇതിനെ വേർതിരിച്ചു കാണിക്കുന്ന പ്രത്യേക ലക്ഷണങ്ങളൊന്നുമില്ല. ഇൻഫ്ലുവൻസയുടെ ലക്ഷണങ്ങളുമായി ഇതിന് സാമ്യമുള്ളതിനാൽ ലക്ഷണങ്ങൾ മാത്രം വെച്ച് രോഗം തിരിച്ചറിയുക പ്രയാസമാണ്. നിലവിൽ ഇന്ത്യയിൽ PJ.2.1 കണ്ടെത്തിയതായി ഔദ്യോഗിക സ്ഥിരീകരണമില്ല.
വാക്സിൻ നൽകുന്ന പ്രതിരോധശേഷിയെ വെട്ടിച്ച് മുന്നേറാൻ ഈ വൈറസിന് പ്രത്യേക കഴിവില്ല. നിലവിലുള്ള വാക്സിനുകൾ എടുത്തവരുടെ ശരീരത്തിലെ ആന്റിബോഡികൾക്ക് ഈ പുതിയ വകഭേദത്തെ പ്രതിരോധിക്കാൻ കഴിയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കൂടുതൽ അപകടകാരിയാണോ എന്ന് വ്യക്തമല്ലെങ്കിലും, രോഗവ്യാപനം വേഗത്തിലായതിനാൽ ജാഗ്രത തുടരേണ്ടതുണ്ട്.
dwdsdfsfds

