വൈദ്യുതി കരാർ വിവാദം: 'ഒരു കരാറിലുമില്ല' , തീർത്തുപറഞ്ഞ് മുഖ്യമന്ത്രി; അഭ്യൂഹങ്ങൾക്ക് വിരാമം
ഷീബ വിജയൻ
തിരുവനന്തപുരം: വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ജിഎൻഎ കമ്പനിയുമായി വൈദ്യുതി ബോർഡ് യാതൊരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ഹിമാചൽ വൈദ്യുതിയിൽ നിന്നും ജിഎൻഎ വൈദ്യുതിയിൽ നിന്നും രണ്ട് പ്രൊപ്പോസലുകളാണ് ലഭിച്ചതെന്നും, കൂട്ടത്തിൽ കൂടുതൽ ലാഭകരമെന്ന നിലയിലാണ് ജിഎൻഎ തിരഞ്ഞെടുത്തതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. അതേസമയം, വൈദ്യുതി വാങ്ങൽ വിഷയം മന്ത്രിസഭാ യോഗത്തിൽ ചർച്ചയ്ക്ക് വന്നില്ല. നിയമനിർമാണ ആവശ്യങ്ങൾക്കായി നവംബർ 30 മുതൽ ഡിസംബർ 10 വരെ നിയമസഭ സമ്മേളനം വിളിച്ചുചേർക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
asasc

