കുവൈത്തിൽ ഇന്ത്യൻ എംബസിയുടെ ഓപ്പൺ ഹൗസ് നാളെ; പ്രവാസികൾക്ക് പ്രശ്നങ്ങൾ നേരിട്ട് അറിയിക്കാം


ശാരിക

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ പ്രവാസികളുടെ സംശയങ്ങൾക്കും പരാതികൾക്കും പരിഹാരം കാണുന്നതിനായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപ്പൺ ഹൗസ് വ്യാഴാഴ്ച നടക്കും. അറേബ്യൻ ഗൾഫ് സ്ട്രീറ്റിലുള്ള ഇന്ത്യൻ എംബസി ആസ്ഥാനത്താണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ പ്രവാസികൾ മുൻകൂട്ടി രജിസ്ട്രേഷൻ നടത്തേണ്ടതില്ല.

ഇന്ത്യൻ അംബാസഡർ പരിമിത ത്രിപതിയും എംബസിയിലെ ഉന്നത ഉദ്യോഗസ്ഥരും ഓപ്പൺ ഹൗസിൽ നേരിട്ട് പങ്കെടുക്കും. കുവൈത്തിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് തങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങളും പ്രയാസങ്ങളും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്താനും നേരിട്ട് ആശയവിനിമയം നടത്താനും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

article-image

sadsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed