ക്വാൽകോമിലും കൂട്ടപിരിച്ചുവിടൽ; പുറത്താകുന്ന ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ചർച്ചയാകുന്നു
ഷീബ വിജയൻ
ന്യൂഡൽഹി: ഐടി രംഗത്തെ വമ്പൻമാർക്ക് പിന്നാലെ ചിപ്പ് നിർമാണത്തിലെ അതികായരായ ക്വാൽകോമും കൂട്ടപിരിച്ചുവിടലിന് ഒരുങ്ങുകയാണ്. ഇന്ത്യയിലും യുഎസിലും ഉൾപ്പടെ ജീവനക്കാർക്ക് പണി പോകുമെന്നാണ് റിപ്പോർട്ട്. സിഇഒ ക്രിസ്റ്റിയാനോ അമോൺ പിരിച്ചുവിടലിനെ കുറിച്ച് കമ്പനിവൃത്തങ്ങളുമായി ആശയവിനിമയം നടത്തിയെന്നാണ് റിപ്പോർട്ട്. ഇതിനിടെ ക്വാൽകോമിൽ നിന്ന് പിരിഞ്ഞുപോകുന്നവർക്ക് എന്ത് ആനുകൂല്യം കിട്ടുമെന്ന ചർച്ചകളും സജീവമായി.
അതേസമയം ക്വാൽകോമിൽ പിരിച്ചുവിടൽ നോട്ടീസ് ലഭിച്ച ജീവനക്കാരൻ തന്നെ തനിക്ക് ലഭിക്കാൻ പോകുന്ന ആനുകൂല്യങ്ങളെ കുറിച്ച് റെഡ്ഡിറ്റിൽ പോസ്റ്റിട്ടു. ഇപ്പോൾ ക്വാൽകോം ജീവനക്കാരന്റെ ഈ പോസ്റ്റാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. രണ്ടാഴ്ചത്തെ ഗ്രോസ് സാലറിയാണ് അടിസ്ഥാനപരമായി ലഭിക്കുക. ഇതിനൊപ്പം ഓരോ വർഷത്തെ സർവീസിനും രണ്ടാഴ്ചത്തെ അടിസ്ഥാന ശമ്പളവും ലഭിക്കും. പൂർത്തിയാക്കാനുള്ള സർവീസിനും നഷ്ടപരിഹാരം ലഭിക്കും. ഇതിനൊപ്പം ഹെൽത്ത് കവറേജിന് വേണ്ടിയുള്ള പണവും ക്വാൽകോം നൽകും. കൂടാതെ ക്വാൽകോമിന്റെ വിആർഎസ് പാക്കേജിൽ നിശ്ചിതകാലയളവിനുള്ളിൽ ഒപ്പിടുന്നവർക്ക് പ്രത്യേക ആനുകൂല്യവും നൽകും.
േ്ോ്േോ്േ

