പാ­ർ­ലമെ­ന്റ് പി­രി­ച്ചു­ വി­ട്ട് അമീർ ഉത്തരവി­റക്കി


കുവൈറ്റ്: മന്ത്രി­മാ­ർ­ക്കെ­തി­രെ­ മാ­സങ്ങളാ­യി­ തു­ടർ­ന്ന ആരോ­പണങ്ങൾ മൂ­ലം പ്രക്ഷു­ബ്ധമാ­യി­രു­ന്ന കു­വൈ­ത്ത് പാ­ർ­ലമെ­ന്റ് പി­രി­ച്ച് വി­ടാൻ അമീർ‍ ഷെ­യ്‌ഖ് സബാഹ് അൽ അഹമ്മദ് അൽ ജാ­ബി­ർ അൽ സബാഹ് ഉത്തരവി­ട്ടു­. പ്രധാ­നമന്ത്രി­ ഷെ­യ്‌ഖ് ജാ­ബർ അൽ മു­ബാ­റക് അൽ ഹമദ് അൽ സബാ­ഹി­ന്റെ­ അധ്യക്ഷതയിൽ ചേ­ർ­ന്ന മന്ത്രി­സഭയു­ടെ­ അസാ­ധാ­രണ യോ­ഗമാണ് പാ­ർ­ലി­മെ­ന്റ് പി­രി­ച്ചു­വി­ടാൻ ശു­പാ­ർ­ശ ചെ­യ്‌തത്. നി­ലവി­ലു­ള്ള പാ­ർ­ലമെ­ന്റി­ന്റെ­ അവസാ­ന സമ്മേ­ളനം നാ­ളെ­ ചേ­രാ­നി­രി­ക്കെ­യാണ് ഈ നീ­ക്കം. കഴി­ഞ്ഞ ദി­വസം രണ്ടു­ മന്ത്രി­മാ­ർ­ക്കെ­തി­രെ­ നാല് എം.പി­

മാർ കു­റ്റവി­ചാ­രണാ­ നോ­ട്ടിസ് നൽ­കി­യി­രു­ന്നു­. സു­രക്ഷാ­ വെ­ല്ലു­വി­ളി­കളും മേ­ഖലയി­ലെ­ കലു­ഷി­തമാ­യ അവസ്ഥയും പരി­ഗണി­ച്ച് പു­തി­യ പ്രതി­നി­ധി­കളെ­ കണ്ടെ­ത്തു­ന്നതിന് അവസരം ഒരു­ക്കു­ന്നതി­നാ­ണു­ നടപടി­യെ­ന്നാണ് ഉത്തരവിൽ പറയു­ന്നത്. 2013ൽ നി­ലവിൽ വന്ന ഈ പാ­ർ­ലി­മെ­ന്റാണ് സമീ­പകാ­ലചരി­ത്രത്തിൽ ഏറ്റവും കൂ­ടു­തൽ കാ­ലം നി­ലനി­ന്നത്. നാ­ലു­വർ­ഷം കാ­ലാ­വധി­യു­ണ്ടെ­ങ്കി­ലും വി­വി­ധ കാ­രണങ്ങളു­ടെ­ പേരിൽ നേ­രത്തേ­തന്നെ­ പി­രി­ച്ചു­വി­ടു­ന്നതാ­ണു­ പതി­വ്. രാ­ഷ്‌ട്രീ­യ പാ­ർ­ട്ടി­കൾ­ക്ക് അംഗീ­കാ­രമി­ല്ലെ­ങ്കി­ലും വ്യക്തി­കൾ ചേ­ർ­ന്നു­ള്ള ഗ്രൂ­പ്പ് രാ­ഷ്ട്രീ­യമാ­ണു­ കു­വൈ­ത്തി­ലു­ള്ളത്. പത്ത് നി­യോ­ജകമണ്ധലങ്ങളിൽ നി­ന്ന് പത്തു­പേർ വീ­തമാണ് പാ­ർ­ലി­മെ­ന്റി­ലേ­ക്കു­ തി­രഞ്ഞെ­ടു­ക്കപ്പെ­ടു­ന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed