അടച്ചുപൂട്ടിയ കമ്പനിയിലെ തൊഴിലാളി കാബിനുകളില്‍ തീപ്പിടിത്തം


ഫുജൈറ: അടച്ചുപൂട്ടിയ കമ്പനിയിലെ തൊഴിലാളികള്‍ താമസിക്കുന്ന കാബിനുകളില്‍ തീപ്പിടിത്തം. എമിറേറ്റ്‌സ് എന്‍ജിനീയറിങ് കമ്പനിയിലെ തൊഴിലാളികള്‍ക്കായി അല്‍ ഹൈലിലെ ഒരു തോട്ടത്തില്‍ ഒരുക്കിയ താമസ കേന്ദ്രത്തിലാണ് തീപ്പിടിത്തമുണ്ടായത്. ഒരു തൊഴിലാളിക്ക് കൈക്ക് പൊള്ളലേറ്റു. മറ്റു തൊഴിലാളികള്‍ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.

ശനിയാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത്. നിരവധി കാബിനുകളിലായി അമ്പതോളംപേരാണ് ഇവിടെ താമസിക്കുന്നത്. ഇവയില്‍, മൂന്ന് കാബിനുകള്‍ അഗ്നിക്കിരയായി. ഫുജൈറ അഗ്നിശമന യൂണിറ്റെത്തി ഒരു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ തീയണച്ചു. തീ മറ്റു കാബിനുകളിലേക്ക് പടരാതിരിക്കാനുള്ള സംവിധാനങ്ങളൊരുക്കിയായിരുന്നു രക്ഷാപ്രവര്‍ത്തനം. കൈക്ക് പൊള്ളലേറ്റ തൊഴിലാളിക്ക് അവിടെ വെച്ചുതന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി.

ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed