അശ്രദ്ധമായി ഡ്രൈവ് ചെയ്താല്‍ വാഹനം കണ്ടുകെട്ടാൻ കുവൈത്ത്

ഷീബ വിജയൻ
കുവൈത്ത് സിറ്റി | റോഡുകളില്‍ അശ്രദ്ധമായി വാഹനമോടിക്കുന്നവരുടെ വാഹനം കണ്ടുകെട്ടാൻ നടപടി ആരംഭിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മനഃപൂർവം ഗതാഗതം തടസ്സപ്പെടുത്തല്‍, അശ്രദ്ധമായോ അപകടകരമായോ വാഹനമോടിക്കുക, നിരോധിത പ്രദേശങ്ങളില്‍ പാര്‍ക്കിങ് എന്നിവ ഉള്‍പ്പെടെയുള്ള ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് രണ്ട് മാസം വരെ വാഹനം കണ്ടുകെട്ടും. പിഴ അടക്കമുള്ള നിയമനടപടികൾ പൂർത്തിയാക്കിയാലേ വാഹനം തിരികെ ലഭിക്കൂ. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ട്രാഫിക് വകുപ്പ് പുറപ്പെടുവിച്ചു. നിർദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
്്േ്േോ