ഷാഫി പറമ്പിലിനെ മർദിച്ചിട്ടില്ലെന്ന് സി.ഐ അഭിലാഷ് ഡേവിഡ്

ഷീബ വിജയൻ
കോഴിക്കോട് | പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിലിന്‍റെ ആരോപണം തള്ളി സി.ഐ അഭിലാഷ് ഡേവിഡ്. ഷാഫി പറമ്പിലിനെ മർദിച്ചിട്ടില്ലെന്ന് സി.ഐ പറഞ്ഞു .സി.പി.എം പ്രവർത്തകർ നിന്നിടത്തായിരുന്നു ഡ്യൂട്ടി ഉണ്ടായിരുന്നത്. സർവീസിൽ നിന്ന് പുറത്താക്കിയിട്ടില്ല, സസ്പെൻഡ് ചെയ്തിരുന്നു. നടപടിക്കെതിരെ ട്രൈബ്യൂണലിൽ അപ്പിൽ നൽകി. അപ്പീൽ അംഗീകരിച്ച് സസ്പെൻഷൻ പിൻവലിച്ചു. ആദ്യം കോഴിക്കോടും തുടർന്ന് വടകരയിലേക്കും മാറി. സി.പി.എമ്മുമായി ബന്ധമുണ്ടായിരുന്നത് നിഷേധിക്കുന്നില്ലെന്നും അഭിലാഷ് ഡേവിഡ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ലൈംഗിക പീഡനക്കേസിലെ അന്വേഷണത്തില്‍ വീഴ്‌ച വരുത്തിയതിന് സർവിസിൽനിന്ന് പിരിച്ചുവിട്ട സി.ഐ അഭിലാഷ് ഡേവിഡാണ് പേരാമ്പ്രയിൽ തന്നെ മർദിച്ചതെന്ന് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഷാഫി പറമ്പിൽ എം.പി വെളിപ്പെടുത്തിയത്. ആരോപണം വിദശീകരിക്കാനായി സംഘർഷ സമയത്തെ ചിത്രങ്ങളും വിഡിയോകളും വാർത്താസമ്മേളനത്തിൽ ഷാഫി പുറത്തുവിടുകയും ചെയ്തു.
്ി്ിേി്േി