ഓട്ടിസം ബാധിതരെ പരിചരിക്കാൻ റോബോട്ട് വികസിപ്പിച്ച് സൗദിയിലെ നജ്‌റാൻ സർവകലാശാല


ഷീബ വിജയൻ  

റിയാദ് I ഓട്ടിസം ബാധിച്ചവരെ പരിചരിക്കാൻ ‘ഓട്ടിസം റോബോട്ട്’ വികസിപ്പിച്ച് സൗദിയിലെ നജ്‌റാൻ സർവകലാശാല. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് സുരക്ഷിതമായി ആശയവിനിമയം നടത്താനും സ്വയം പ്രകടിപ്പിക്കാനും സഹായിക്കുന്നതാണിത്. ഓട്ടിസം ബാധിച്ച കുട്ടികളെയും അവരുടെ കുടുംബങ്ങളേയും പിന്തുണക്കുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ അഭൂതപൂർവമായ ഒരു ചുവടുവെപ്പണിത്. സൗദി സർവകലാശാലകളുടെ ഇടയിൽ ഒരു പുതിയ റെക്കോർഡായി ഈ ശാസ്ത്രീയ നേട്ടത്തെ വിലയിരുത്തുന്നത്. രണ്ട് സ്മാർട്ട് ആപ്ലിക്കേഷനുകളിലൂടെയാണ് ഈ റോബോട്ട് പ്രവർത്തിപ്പിക്കുന്നതെന്ന് നജ്‌റാൻ യൂനിവേഴ്‌സിറ്റിയിലെ കോളജ് ഓഫ് മെഡിസിനിലെ സൈക്യാട്രി അസോസിയേറ്റ് പ്രഫസർ ഡോ. ഹുസൈൻ അൽഇമാദ് പറഞ്ഞു. കുട്ടി ധരിക്കുന്ന സ്മാർട്ട് വാച്ചിലും മാതാപിതാക്കളിൽ ഒരാളുടെയോ അധ്യാപകന്‍റെയോ ഫോണിലുമായാണ് ഈ രണ്ട് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നത്. നജ്റാൻ യൂനിവേഴ്സിറ്റിഇത് ഭാഷാ വൈദഗ്ധ‍്യം വികസിപ്പിക്കുകയും തലച്ചോറിന്‍റെ എക്സിക്യൂട്ടിവ് പ്രവർത്തനങ്ങൾ വർധിപ്പിക്കുകയും വൈകാരിക പ്രതികരണങ്ങളെ നിയന്ത്രിക്കുകയും കുട്ടിയെ സംരക്ഷിക്കുകയും അവന്‍റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.

ക്ലിനിക്കും പരിശീലനകേന്ദ്രവും കഴിഞ്ഞാൽ പരിചരണം നൽകുന്നതിൽ നിലവിലുള്ള വിടവിനെക്കുറിച്ചുള്ള അവബോധത്തിന്‍റെ ഫലമായാണ് ഈ ആശയം ഉയർന്നുവന്നതെന്ന് അൽഇമാദ് വിശദീകരിച്ചു. ഒരു ചൈൽഡ് സൈക്യാട്രിസ്റ്റും ബിഹേവിയറൽ തെറാപ്പിസ്റ്റും എന്ന നിലയിൽ സാങ്കേതിക നവീകരണത്തിലെ എെൻറ മുൻകാല അനുഭവത്തെ അടിസ്ഥാനമാക്കിയാണിതെന്നും അൽഇമാദ് പറഞ്ഞു.

 

article-image

cdsac

You might also like

  • Lulu Exchange
  • Straight Forward

Most Viewed