കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ


കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ രംഗത്ത്. സോളാര്‍ വൈദ്യുതി ഉപയോഗിച്ചിട്ടും വൈദ്യുതി ബില്‍ പതിനായിരം രൂപയിലെത്തിയെന്നാണ് ആരോപണം. സോളാര്‍ പാനല്‍വെച്ച ആദ്യമാസങ്ങളില്‍ വൈദ്യുതി ഉപഭോഗത്തിന് നല്‍കേണ്ടിവന്ന ബില്‍ത്തുകയില്‍ കുറവ് വന്നിരുന്നു. എന്നാൽ, പിന്നീട് കറന്റ് ബിൽ വർധിച്ചുവരികയായിരുന്നെന്നും ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

മാസം തോറും 500 മുതല്‍ 600 യൂണിറ്റ് വരെ സോളാര്‍ വൈദ്യുതി കെഎസ്ഇബിയ്ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ 200, 300 യൂണിറ്റായി മാത്രമേ ഇത് കെഎസ്ഇബി കണക്കാക്കുകയുള്ളൂ. സോളാര്‍ വെക്കുമ്പോള്‍ ബാറ്ററി വാങ്ങി ഓഫ് ഗ്രിഡാക്കി വെക്കുന്നതാണ് നല്ലതെന്നും ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

article-image

fsdfgsdfdfdfdfdf

You might also like

Most Viewed