സാമ്പത്തിക പ്രതിസന്ധി; പ്രവര്‍ത്തകര്‍ മുണ്ടുമുറുക്കിയുടുത്ത് പ്രവര്‍ത്തിക്കുന്നു; കെ മുരളീധരന്‍


തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതികരിച്ച് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ എം പി. സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന തുക 95 ലക്ഷമാണെന്നിരിക്കെ 25 ലക്ഷം പോലും കയ്യിലില്ലെന്നും പ്രവര്‍ത്തകര്‍ മുണ്ടുമുറുക്കിയുടുത്താണ് പ്രചാരണത്തിനെത്തുന്നതെന്നും മുരളീധരന്‍ പ്രതികരിച്ചു.

'ഞങ്ങള്‍ക്ക് നല്ല പോലെ ഫണ്ടിന്റെ ബുദ്ധിമുട്ടുണ്ട്. സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന തുക 95 ലക്ഷമാണ്. 25 ലക്ഷം പോലും കയ്യിലില്ല. പ്രവര്‍ത്തകര്‍ മുണ്ടുമുറുക്കിയുടുത്ത് ചൂടുകാലത്ത് ഒരു ഗ്ലാസ് നാരങ്ങ വെള്ളം പോലും കുടിക്കാതെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സജീവമായി രംഗത്തുണ്ട്.' കെ മുരളീധരന്‍ പറഞ്ഞു.

തൊഴിലുറപ്പ് വേതനം കേന്ദ്രം വര്‍ധിപ്പിച്ചു. നിരന്തരം കേരളത്തിലെ എംപിമാര്‍ ലോക്‌സഭയില്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ എല്ലാം വര്‍ധിപ്പിക്കുന്നുണ്ടെന്ന തെറ്റായ മറുപടിയാണ് കിട്ടിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ വേതനം കൂട്ടിയതില്‍ സന്തോഷമുണ്ട്. ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്നാണ് പറഞ്ഞത്. പൂര്‍വ്വകാല പ്രാബല്യത്തിലാണ് കൊണ്ടുവരേണ്ടത്. ഇത്രയും കാലത്തെ പോരാട്ടത്തിന്റെ ലക്ഷ്യം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുകൊണ്ട് ലഭിച്ചു. അതില്‍ സന്തോഷമുണ്ട്. ഒപ്പം വേതനം കൂട്ടിയിരുന്നില്ലായെന്നത് ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോയെന്നും മുരളീധരന്‍ ചോദിച്ചു.

article-image

ZXZCXZCX Ç≈ Ç 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed