മുഖ്യമന്ത്രിയുടെ സന്ദര്‍ശനം; ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍. . ജില്ലാ സെക്രട്ടറിമാരായ അബ്ദുൽ റഹിം, സജിൽ എന്നിവരടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധ സാധ്യത മുന്നില്‍ കണ്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസിന്‍റെ വിശദീകരണം. ഇവരെ സൗത്ത് പോലീസ് സ്‌റ്റേഷനിലേയ്ക്ക് മാറ്റി.
നിലവില്‍ ചേര്‍ത്തലയിലെ പരിപാടിയില്‍ പങ്കെടുക്കുകയാണ് മുഖ്യമന്ത്രി. ഇന്ന് മുഴുവന്‍ മുഖ്യമന്ത്രിക്ക് ജില്ലയില്‍ പരിപാടി ഉള്ളതിനാല്‍ രാത്രിയോടെ മാത്രമേ ഇവരെ മോചിപ്പിക്കൂ എന്നാണ് വിവരം.
ssss