തൃശൂരിൽ നാളെ മുതൽ പണിമുടക്ക് പ്രഖ്യാപിച്ച് നഴ്സുമാർ


ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ചൊവ്വാഴ്ച മുതൽ പണിമുടക്കിലേക്ക്. 72 മണിക്കൂർ നീളുന്ന പണിമുടക്കിനിടെ ഐസിയു ജോലികളിൽ നിന്നുൾപ്പെടെ വിട്ടുനിൽക്കുമെന്നാണ് നഴ്സുമാരുടെ സംഘടനകൾ അറിയിച്ചിരിക്കുന്നത്. പ്രതിദിന വേതനം 1,500 രൂപയായി ഉയർത്തുക, 50% ഇടക്കാല ആശ്വാസം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ജില്ലാ ലേബർ ഓഫീസറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് നഴ്സുമാർ സമരപ്രഖ്യാപനം നടത്തിയത്.

ജില്ലയിലെ 28 സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് പണിമുടക്കുന്നത്. നേരത്തെ ഇടക്കാല ആശ്വാസത്തുക അനുവദിച്ച സണ്‍, മലങ്കര ആശുപത്രികളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്ക് മുന്നിൽക്കണ്ട് രോഗികളെ ജില്ലയ്ക്ക് പുറത്തുള്ള ആശുപത്രികളിലേക്ക് മാറ്റാനുള്ള നടപടികൾ പല ആശുപത്രികളും സ്വീകരിച്ചു.

article-image

SSSS

You might also like

  • Lulu Exchange
  • Straight Forward

Most Viewed