മാർത്തോമ്മ മെത്രാപ്പോലീത്തായെ സന്ദർശിച്ചു

ബഹ്‌റൈൻ മാർത്തോമ്മാ പാരീഷിൽ ദുഃഖവെള്ളിയാഴ്ച്ച ശുശ്രൂഷകൾക്ക് നേതൃത്വം നൽകുവാൻ എത്തിയ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ മേലദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായെ മലങ്കര ഓർത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനാധിപനും സഭയുടെ സണ്ടേസ്കൂൾ പ്രസ്ഥാനത്തിന്റെ പ്രസിഡണ്ടുമായ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തായും ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓർത്തഡോക്സ് കത്തീഡ്രൽ ഭാരവാഹികളും സന്ദർശിച്ചു.
സെന്റ് മേരീസ് കത്തീഡ്രലിലെ ഹാശാ ആഴ്ച്ച ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കുവാൻ എത്തിയതാണ് ദിവന്നാസിയോസ് തിരുമേനി. ഈസ്റ്റർ ആശംസകൾ പരസ്പരം കൈമാറുകയും ചെയ്തു. മാർത്തോമാ പാരീഷ് വികാരി റവ. ഡേവിഡ് ടൈറ്റസ്, സെന്റ് മേരീസ് ഇടവക വികാരി റവ. ഫാദർ പോൾ മാത്യൂ, സഹ വികാരി റവ. ഫാദർ സുനിൽ കുര്യൻ ബേബി, ട്രസ്റ്റി ശ്രീ ജീസൺ ജോർജ്ജ്, സെക്രട്ടറി ശ്രീ ജേക്കബ് പി. മാത്യു എന്നിവർ സന്നിഹതരായിരുന്നു.
se6tesy